Technews, Reviews , much more

ജിയോ ഫോണിന് വെല്ലുവിളിയുമായി ഷവോമിയുടെ  ആൻഡ്രോയ്ഡ് ഫീച്ചർ ഫോൺ  എത്തുന്നു

0 1,503

ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫീച്ചർ ഫോണുമായി ഷവോമി എത്തുന്നു . ജിയോ ഫോണിന്റെ പുതിയ എതിരാളി എന്ന് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം . 2.8 ഇഞ്ചിന്റെ 320×240 പിക്സെലിന്റെ ഡിസ്പ്ലേയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് . 4G VoLTE ഫീച്ചറും ഇതിലുണ്ട് . 17 വ്യത്യസ്ത ഭാഷകളിൽ റിയൽ ടൈം ശബ്ദ വിവർത്തനം ഇതിൽ സാധ്യമാകും , ഇത് തന്നെയാണ് ഈ ഫോണിന്റെ പ്രധാന ആകർഷക ഘടകം .

Qin AI എന്ന് എന്ന് പേരിട്ടിരിക്കുന്ന ഫോൺ ബ്ലാക്ക് , വൈറ്റ് എന്നി നിറങ്ങളിലാണ് ലഭ്യമാവുക . ഇതിൽ ക്യാമറകൾ ഇല്ലെന്നതാണ് ഒരു പോരായ്മ .
ടിവി , എസി തുടങ്ങിയ ഉപകരണങ്ങൾ നിയന്ത്രിക്കാൻ ഇൻഫ്രറെഡ് സാങ്കേതിക വിദ്യയും കമ്പനി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . 256 എംബി റാമും , 512 എംബി ഇന്റേണൽ സ്റ്റോറേജുമാണ് . അതോടൊപ്പം ടൈപ്പ് സി പോർട്ടും ഇതിൽ നൽകിയിട്ടുണ്ട് .

ഡുവൽ സിം സപ്പോർട്ട് ഫോൺ ആണിത് .
1450 എം.എ. എച്ചാണ് ബാറ്ററി ശേഷി .3.5 എംഎം ഓഡിയോ സോക്കറ്റും നൽകിയിട്ടുണ്ട് . ഷവോമിയുടെ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോം വഴി ഈ ഫോൺ ഓർഡർ ചെയ്യാം . ഏകദേശം 2000 രൂപയോളമാണ് ഇതിന്റെ വില . സെപ്റ്റംബർ 15 മുതൽ ഷിപ്പിങ് തുടങ്ങും . നിലവിൽ ഇത് ചൈനയിൽ മാത്രമാണ് ലഭ്യമാവുക .

Leave A Reply

Your email address will not be published.