Technews, Reviews , much more

ജിയോ ജിഗാഫൈബറിന്റെ പ്ലാൻ വിവരങ്ങൾ ചോർന്നു ; പ്ലാനുകൾ ഇങ്ങനെ

0 1,116

റിലയൻസ് ജിയോ ജിഗാഫൈബറിന്റെ പ്ലാനുകളെ കുറിച്ചുള്ള വിവരങ്ങൾ ചോർന്നു . കിട്ടിയ വിവരങ്ങൾ അനുസരിച്ച് 500 രൂപ മുതലാണ് പ്ലാനുകൾ ആരംഭിക്കുന്നത് . ഇന്ത്യൻ എക്സ്പ്രസ്സാണ് വിവരങ്ങൾ പുറത്തുവിട്ടത് . ആദ്യ പ്ലാൻ അനുസരിച്ച് 500 രൂപയ്ക്ക് 50 എം.ബി.പി.എസ് വേഗതയിൽ 300 ജിബി ഡാറ്റ ലഭിക്കും . 750 രൂപയ്ക്കാണ് അടുത്ത പ്ലാൻ , ഇതിൽ 50 എം.ബി.പി.എസ് വേഗതയിൽ 450 ജിബി ഡാറ്റയും . 999 രൂപയുടെ പ്ലാനിൽ 100 എം.ബി.പി.എസ് വേഗതയിൽ 600 ജിബി ഡാറ്റയും ലഭിക്കും .

1299 രൂപയുടെ നാലാമത്തെ പ്ലാനിൽ 750 ജിബി ഡാറ്റ ലഭിക്കും . അവസാനത്തെ പ്ലാൻ 1500 രൂപയുടെതാണ് . ഇതിൽ 150 എം.ബി.പി.എസ് വേഗതയിൽ 1000 ജിബി ഡാറ്റ ലഭിക്കും . എല്ലാ പ്ലാനുകളുടെയും കാലാവധി 30 ദിവസമാണ് . പ്ലാൻ അനുസരിച്ചുള്ള ഡാറ്റ കഴിഞ്ഞതിനു ശേഷവും ഡാറ്റ ഉപയോഗിക്കാം .പക്ഷേ സ്പീഡ് കുറവായിരിക്കും .

ആഗസ്റ്റ് 15 ന് പ്ലാനുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വിടുമെന്നാണ് ജിയോ അധികൃതർ അറിയിച്ചിരുന്നത് . മൈജിയോ ആപ്പ് വഴിയോ അല്ലെങ്കിൽ ജിയോ വെബ്സൈറ്റ് വഴിയോ ജിഗാ ഫൈബറിന് രജിസ്റ്റർ ചെയ്യാം . ആഗസ്റ്റ് 15 ന് രജിസ്ട്രേഷൻ ആരംഭിക്കും .1100 നഗരങ്ങളിലാണ് പ്രാരംഭ ഘട്ടത്തിൽ ജിഗാഫൈബറിന്റെ സേവനം ലഭിക്കുക . പരമാവധി രജിസ്ട്രേഷൻ ലഭിക്കുന്ന ഇടങ്ങളിൽ ആദ്യം സേവനം ലഭ്യമാക്കുക .

Leave A Reply

Your email address will not be published.