Technews, Reviews , much more

നാല് ക്യാമറ  ; അമ്പരിപ്പിക്കുന്ന ഫീച്ചറുകളുമായി നോവ 3  എത്തുന്നു

0 701

ഒൺ പ്ലസ് 6 ന് പുതിയ എതിരാളിയുമായി ഹുവായ് . ചൈനയിൽ നേരെത്തെ തന്നെ നോവ 3 അവതരിപ്പിച്ചിരുന്നു . ഇന്ത്യയിൽ ആഗസ്റ്റ് 7 ന് വിൽപന തുടങ്ങും . നോവ 3 യ്ക്ക്‌ ഒപ്പം നോവ 3i എന്ന മോഡലും ഹുവായ് ഇറക്കിയിട്ടുണ്ട് . നോവ 3 യുടെ ഇന്ത്യൻ വില 34,999 രൂപയും , നോവ 3i യ്ക്ക്‌ 20,990 രൂപയുമാണ് . ആമസോൺ വഴിയാണ് രണ്ട് മോഡലും വില്പനയ്ക്ക് എത്തുക . ജിയോ ഉപഭോക്താക്കൾക്ക്‌ 1200 ക്യാഷ്ബാക്ക് , 100 ജിബി അഡീഷണൽ ഡാറ്റ എന്നി ഓഫറുകളും ലഭിക്കും .

രണ്ട് മോഡലിന്റെയും ഫീച്ചറുകൾ പരിചയപ്പെടാം

നോവ 3

ആൻഡ്രോയ്ഡ് 8.1 ഒാറിയോയാണ് ഓപെറേറ്റിങ് സിസ്റ്റം . 6 3 ഇഞ്ചിന്റെ 1080×2340 റെസലൂഷൻ ഡിസ്പ്ലേ . കിരിൻ 970 പ്രോസസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് . 3750 എം. എ. എച്ച് ബാറ്ററി . 16 , 24 മെഗാപിക്സലിന്റെ ഡുവൽ ബാക്ക് ക്യാമറ . 24,2 മെഗാപിക്സലിന്റെ സെൽഫി ക്യാമറ . 6 ജിബി റാമിൽ തന്നെ 64 ജിബി / 128 ജിബി എന്നി പതിപ്പുകളാണ് വിൽക്കുന്നത് .

നോവ 3i

ഡുവൽ സിം , ആൻഡ്രോയ്ഡ് 8.1 തന്നെയാണ് ഒ എസ് . കിരിൻ 710 പ്രോസസർ , 6.3 എച്ച്ഡി ഡിസ്പ്ലേ . 16 , 2 മെഗാപിക്സലിന്റെ ഡുവൽ ബാക്ക് ക്യാമറ . 24,2 മെഗാപിക്സലിന്റെ സെൽഫി ക്യാമറ . 4/64 GB , 6/128 GB എന്നി രണ്ടു പതിപ്പുകളാണ് ലഭ്യമായിട്ടുള്ളത് . 3340 mah ബാറ്ററി . 258 ജിബി വരെ മെമമറി കാർഡ് വഴി സ്റ്റോറേജ് വർദ്ധിപ്പിക്കാം .

Leave A Reply

Your email address will not be published.