Technews, Reviews , much more

ഗൂഗിൾ ഡോക്സിൽ   ഇനി ഗ്രാമർ തിരുത്താനുള്ള സംവിധാനവും

0 217

ഡോക്യുമെന്റുകളും മറ്റും തയ്യാറാക്കുന്നതിന് ഗൂഗിൾ ഡെവലപ്പ് ചെയ്ത ആപ്പാണ് ഗൂഗിൾ ഡോക്സ് . ഗ്രാമർ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള പുതിയ സംവിധാനം കൂടി ഇതിലേക്ക് ഉൾപ്പെടുത്തിയിരിക്കുകയാണ് ഗൂഗിൾ . ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഗ്രാമർ തെറ്റുകൾ ഉണ്ടെങ്കിൽ നീല അടിവരയിട്ട്‌ കാണിക്കും ഇവിടേക്ക് ക്ലിക്ക് ചെയ്താൽ തെറ്റ് തിരുത്തി കാണിച്ച് തരും . പുതിയ സംവിധാനം നിലവിൽ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമല്ല . തെറ്റായ ടെൻസുകൾ, മിക്സഡ് പദങ്ങൾ, വിരാമചിഹ്നങ്ങളുടെ തെറ്റായ ഉപയോഗം, ഒരു വാക്യത്തിലെ ലേഖനങ്ങളുടെ ശരിയായ ഉപയോഗം എന്നിവപോലുള്ള പിശകുകൾ ഇത് വഴി കണ്ടെത്താനാകും

ഗൂഗിള്‍ മെഷീന്‍ ലേണിങ‌് ആല്‍ഗോരിഥവും സ്‌‌പെല്ലിങ‌് ചെക്കറും ഉപയോഗിച്ചാണ് പുതിയ ഫീച്ചറും കൊണ്ടുവരുന്നത്. ഒരു ഡോകുമെന്റ് ടൈപ്പ് ചെയ്ത് നമ്മൾ അനുവദിച്ചാൽ ശേഷം സാധ്യമയ തിരുത്തുകൾ എല്ലാം ഇനി ഗൂഗിൾ ഡോക്സ് തന്നെ ചെയ്തോളും

Leave A Reply

Your email address will not be published.