Technews, Reviews , much more

അഞ്ചിൽ കൂടുതൽ പേർക്ക് ഇനി വാട്ട്സ്ആപ്പ് മെസ്സേജുകൾ ഫോർവേർഡ് ചെയ്യാനാകില്ല

0 1,036

വ്യാജ വാർത്തകൾ തടയുന്നതിന്റെ ഭാഗമായി പുതിയ നടപടിയുമായി വാട്ട്സ്ആപ്പ് . വാട്ട്സ്ആപ്പ് മെസ്സേജുകൾ ഫോർവേർഡ് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുകുകയാണ് മുൻ നിര മെസഞ്ചർ ആപ്പായ വാട്ട്സ്ആപ്പ് . ദിവസംതോറും വ്യാജ വാർത്തകൾ വർദ്ധിച്ചു വരുന്നതിന്റെ സാഹചര്യത്തിലാണ് ഈ പുതിയ നീക്കം . ഇനി മുതൽ ഒരു വാട്ട്സ്ആപ്പ് അക്കൗണ്ടിൽ 5 തവണ മാത്രമാണ് ഒരു മെസ്സേജ് ഫോർവേർഡ് ചെയ്യാനാവുക .

ഇന്ത്യൻ ഉപഭോക്താക്കൾക്ക് മാത്രമാണ് പുതിയ നിയന്ത്രണം ബാധകമാവുക . വാട്ട്സ്ആപ്പിന്റെ കണക്ക് പ്രകാരം ഏറ്റവും കൂടുതലായി മെസ്സേജുകളും , ഫോട്ടോകളും , വീഡിയോകളും ഫോർവേർഡ് ചെയ്യുപ്പെടുന്നത് ഇന്ത്യയിലാണ് . 250 മില്ല്യൺ ഇന്ത്യക്കാരാണ് നിലവിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നുള്ളത് .

തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നത് തടയാൻ കമ്പനി വേണ്ട നടപടികൾ സ്വീകരിക്കും എന്നാണ് കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയത്തിന് അയച്ച കത്തിൽ വാട്ട്സ്ആപ്പ് അറിയിച്ചിരുന്നു . വ്യാഴാഴ്ച വൈകിട്ട് വാട്ട്സ്ആപ്പ് പുറത്ത് വിട്ട ബ്ലോഗ് പോസ്റ്റിലാണ് പുതിയ നിയന്ത്രണത്തെ പറ്റി വെളിപ്പെടുത്തിയത് .

Leave A Reply

Your email address will not be published.