Technews, Reviews , much more

വിവോ നെക്സ് ഇന്ത്യയിൽ എത്തി ;   വിൽപന 21 മുതൽ

0 531

ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ വിവോയുടെ ഏറ്റവും പുതിയ മോഡലായ നെക്സ് ഇന്ത്യയിൽ അവതരിപ്പിച്ചു . പോപ് അപ്പ് സെൽഫി ക്യാമറയാണ് പ്രധാന ആകർഷക ഘടകം . അതോടൊപ്പം 6.59 ഇഞ്ചിന്റെ ബെസൽലെസ് ഡിസ്പ്ലേ ഫോണിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ് . 44,490 രൂപയാണ് ഇന്ത്യയിലെ വില .

8 ജിബി റാം , 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്ന ഒരു വേരിയൻറ് മാത്രമാണ് വിവോ ഇറക്കിയിട്ടുള്ളത് . ആൻഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാനമാക്കിയുള്ള ഫണ് ടച്ച് 4.0 ഓപെറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത് . സ്നാപ്ഡ്രാഗൺ 845 ഒക്ട കോർ പ്രോസസറാണ് ഫോണിന് നൽകിയിട്ടുള്ളത് .

12 , 5 മെഗാപിക്സലിന്റെ ഡുവൽ ക്യാമറയാണ് പിൻവശത്ത് . 4k വീഡിയോ റെക്കോർഡിംഗ് സൗകര്യവും ഫോണിൽ ലഭ്യമാണ് . 8 മെഗാ പിക്സലിന്റെയാണ് സെൽഫി ക്യാമറ . ഫാസ്റ്റ് ചാർജിങ് ഓപ്ഷനോട് കൂടിയുള്ള 4000 എം.എ എച്ചാണ് ബാറ്ററി . 199 ഗ്രാമാണ് ഫോണിന്റെ ഭാരം . എസ് . ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 256 ജിബി വരെ വർദ്ധിപ്പിക്കാം .

ജൂലൈ 21 മുതൽ ആമസോൺ , വിവോ ഷോപ്പ് എന്നിവിടങ്ങളിൽ നിന്ന് ഫോൺ വാങ്ങാം . എച്ച്.ഡി.എഫ്.സി കാർഡ് ഉപയോഗിച്ച് ആമസോൺ വഴി ഫോൺ വാങ്ങിയാൽ 4000 രൂപ ക്യാഷ്ബാക്ക്‌ ലഭിക്കും . ആമസോൺ വഴി പ്രൈം അംഗത്വമുള്ളവർ ഫോൺ മുൻകൂർ ബുക്ക് ചെയ്താൽ 1000 രൂപ ഡിസ്കൗണ്ടും ലഭിക്കും . ഇന്ന് മുതൽ മുൻകൂർ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു .

Leave A Reply

Your email address will not be published.