Technews, Reviews , much more

യാഹൂ മെസഞ്ചർ ഇനി ഓർമകളിൽ മാത്രം

0 359

20 വർഷത്തെ നീണ്ട സേവനത്തിനോടുവിൽ യാഹൂ മെസഞ്ചർ ഇന്ന് സേവനം അവസാനിപ്പിച്ചു . ഫേസ്ബുക്കും , വാട്ട്സ്ആപ്പും ഇല്ലാതിരുന്ന കാലത്ത് സന്ദേശങ്ങൾ കൈമാറാൻ യാഹൂ മെസഞ്ചറായിരുന്നു ഉപയോഗിച്ചിരുന്നത് . സേവനം അവസാനിപ്പിക്കുന്നതിനെ കുറിച്ച് യാഹു ജൂലൈ 4 ന് തന്നെ വ്യക്തമാക്കിയിരുന്നു . 2000 ന്റെ തുടക്കത്തിൽ ഓൺലൈൻ ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള ആപ്പായിരുന്നു യാഹൂ മെസഞ്ചർ .

1998 മാർച്ച് 9 നാണ് യാഹൂ മെസഞ്ചർ പുറത്തിറക്കിയത് . ഫേസ്ബുക്ക് , വാട്ട്സ്ആപ്പ് എന്നിവയുടെ വരവോടെ യാഹൂ മെസഞ്ചറിന്റെ ജനപ്രീതി കുറഞ്ഞ് വന്നു . മെസഞ്ചറിന്റെ പകരക്കാരനായി യാഹൂ സ്ക്വിരൽ എന്ന ആപ്പ് ഉടൻ പുറത്തിറക്കുമെന്നും വിടവാങ്ങൽ പോസ്റ്റിൽ കൂട്ടി ചേർത്തു . 2018 നവംബർ 17 വരെ യാഹൂ മെസഞ്ചറിൽ അക്കൗണ്ട് ഉള്ളവർക്ക് അവരുടെ ചാറ്റ് ഹിസ്റ്ററി ഡൗൺലോഡ് ചെയ്യാം .

Leave A Reply

Your email address will not be published.