Technews, Reviews , much more

ദിവസവും യുപിഐ വഴി നടക്കുന്നത് 1 കോടി രൂപയുടെ പണമിടപാടുകൾ

0 21

ഡിജിറ്റൽ ഇന്ത്യയുടെ പുതിയ മുഖങ്ങളിൽ ഒന്നായ യുപിഐ വഴി രാജ്യത്ത് ദിവസവും നടക്കുന്നത് 10 മില്യൺ ഇടപാടുകൾ ഏകദേശം ഒരു കോടി രൂപയുടെ പണമിപാടുകൾ .യുപിഐ എന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് 2016 ലാണ് രാജ്യത്ത് നിലവിൽ വന്നത് . യുപിഐ സംവിധാനം ജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് NPCI പുറത്ത് വിട്ട വിവരങ്ങൾ . NPCI_BHIM എന്ന ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യങ്ങൾ ട്വീറ്റ് ചെയ്തത് .

ഗൂഗിൾ ടെസ് , പേടിഎം , മോബിക്വിക് ഓൺലൈൻ പേയ്‌മെന്റ് ആപ്പുകൾ യുപിഐ വഴി പണം അയക്കാനുള്ള സൗകര്യവും നൽകുന്നുണ്ട് . ഇതിന് പുറമെ
ബാങ്ക് ആപ്പുകൾക്കെല്ലാം പണം അയക്കുന്നതിന് പ്രത്യേക യുപിഐ ഓപ്ഷനും നൽകുന്നുണ്ട് .ഇതെല്ലാം യുപിഐയുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട് . കഴിഞ്ഞ വർഷം ജൂണിൽ ഒരു മാസം കൊണ്ടായിരുന്നു ഇത്രെയും പണമിടപാടുകൾ നടന്നിരുന്നത് . ഇൗ കണക്കുകൾ യുപിഐ സംവിധാനത്തിന്റെ വളർച്ച എത്രേതോളമെന്ന് മനസ്സിലാക്കി തരുന്നു .

യുപിഐ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പേടിഎം , മോബിക്വിക് , ഭിം പോലുള്ള ഓൺലൈൻ പേയ്‌മെന്റ് ആപ്പുകൾ യുപിഐ വഴി നിശ്ചിത തവണ പണം അയച്ചാൽ ക്യാഷ്ബാക്ക് നൽകുന്നുണ്ട് . ഈ സ്ഥിതി തുടർന്നാൽ വൈകാതെ തന്നെ പണമിടപാടുകളുടെ കാര്യത്തിൽ ഡെബിറ്റ് , ക്രെഡിറ്റ് കാർഡുകളെ പിന്നിലാക്കും . നിലവിലെ കണക്ക് പ്രകാരം ഭിം ആപ്പിന് 27 മില്യൺ ആൻഡ്രോയ്ഡ് ഉപഭോക്താക്കളും , 1.4 മില്യൺ ഐഒഎസ് ഉപഭോക്താക്കളുമുണ്ട് .

Leave A Reply

Your email address will not be published.