Technews, Reviews , much more

ഒരു ബില്യൺ ഡോളർ മൂല്യം സ്വന്തമാക്കി യുണിക്കോൺ ക്ലബിലേക്ക്‌ Swiggy

0 22

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പ് കമ്പനി swiggy ഒരു ബില്യൺ ഡോളർ മൂല്യം സ്വന്തമാക്കി യുണിക്കോൺ ക്ലബിലേക്ക് എത്തിയിരിക്കുകയാണ് . ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ കമ്പനി ചുരുങ്ങിയ സമയം കൊണ്ട് ഈ നിലയിൽ എത്തിയത് . ഒരു ബില്യൺ ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പുകൾക്ക്‌ നൽകുന്ന പദവിയാണ് യൂണിക്കോൺ . നിലവിൽ swiggy കമ്പനിക്ക് 1.2 ബില്യൺ ഡോളറിന്റെ മൂല്യമാണുള്ളത് .

നന്ദൻ റെഡ്ഡി , രാഹുൽ ജൈമിനി , ശ്രിഹർഷ എന്നി മൂന്ന് പേര് ചേർന്ന് 2014 ൽ തുടങ്ങിയ കമ്പനിയാണ് swiggy . നിലവിൽ swiggy യ്ക്ക്‌ 35000 റെസ്റ്റോറന്റുമായി ടൈ അപ്പുണ്ട് . ഇൗ വർഷം യുണിക്കോൺ ക്ലബിലേക്ക് കയറുന്ന മൂന്നാമത്തെ ഇന്ത്യൻ കമ്പനിയാണിത് . Paytm mall ഉം Byju മാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് 2 കമ്പനികൾ .

ഇന്ത്യയിൽ നിന്ന് യുണിക്കോൺ ക്ലബിലേക്ക് കയറിയ മറ്റ് 15 ഇന്ത്യൻ കമ്പനികൾ Flipkart , paytm , ola , Inmobi , Byju , infibeam, infoedge , Justdial , makemytrip , zomato , muSigma , Quickr , shopclues , hike , snapdeal എന്നിവയാണ്. swiggy യുടെ വളർച്ച ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യയിലെ മറ്റൊരു ഫുഡ് ഡെലിവറി കമ്പനിയായ zomato യെയാണ് . കേരളത്തിൽ കൊച്ചിയിലും swiggy യുടെ സേവനം ആരംഭിച്ചിട്ടുണ്ട് .

കഴിഞ്ഞ വർഷം യുണിക്കോൺ ക്ലബിൽ കയറിയത് infibeam എന്ന കമ്പനി മാത്രമായിരുന്നു . 2016 ൽ paytm , hike , shooclues എന്നി കമ്പനികളും ഈ നേട്ടം സ്വന്തമാക്കി . ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനികളിലേക്ക് വർദ്ധിച്ചു വരുന്ന നിക്ഷേപം ഈ നേട്ടം സ്വന്തമാക്കാൻ ഏറെ സഹായകമാകുന്നു . 2017 ൽ മാത്രം ഇന്ത്യയിൽ 13.7 ബില്യൺ ഡോളർ നിക്ഷേപമാണ് നടന്നത് .

Leave A Reply

Your email address will not be published.