Technews, Reviews , much more

പുതിയ ലാപ്ടോപ് വാങ്ങിയവർക്ക്‌ ബിഎസ്എൻഎലിന്റെ വക രണ്ട് മാസം സൗജന്യ ബ്രോഡ്‌ബാൻഡ്

0 17

ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ ഓഫറുമായി രാജ്യത്തെ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ . ടെലികോം സേവനദാതാക്കൾക്കിടയിൽ വലിയ മത്സരം തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത് .പുതിയ ഓഫർ പ്രകാരം കഴിഞ്ഞ 2 മാസത്തിനിടയിൽ ലാപ്ടോപ് വാങ്ങിയവർകും , പുതുതായി ലാപ്ടോപ് വാങ്ങുന്നവർക്കും ഈ ഓഫർ ലഭിക്കും .ലാപ്ടോപ് വാങ്ങിയ ബില്ലുമായി ബിഎസ്എൻഎൽ അധികൃതരെ സമീപിച്ചാൽ രണ്ട് മാസം സൗജന്യ ബ്രോഡ്‌ബാൻഡ് സേവനം ലഭിക്കും .

20 എംബിപിഎസ് വേഗതയുള്ള ബ്രോഡ്‌ബാൻഡാണ് ഈ ഓഫർ വഴി ലഭിക്കുക . അടുത്തിടെ ഇറങ്ങിയ BBG combo ULD 45 ജിബി പ്ലാൻ ആൺ ഫ്രീ ആയിട്ട് നൽകുന്നത് . ഇൗ പ്ലാനിന്റെ നിലവിലത്തെ വില 99 രൂപയാണ് . ഇൗ പ്ലാൻ പ്രകാരം ദിവസം 1.5 ജിബി ഡാറ്റാ 20 എംബിപിഎസ് വേഗതയിൽ ഉപയോഗിക്കാം , 1.5 ജിബിക്ക്‌ ശേഷം വേഗത 1 എംബിപിഎസായി കുറയും . ഇന്ത്യയിൽ ഉടനീളം ഈ ഓഫർ ലഭ്യമാണ് .

ഈ പ്ലാനിന്റെ കൂടെ അവതരിപ്പിച്ച മറ്റ് കോംബോ പ്ലാനുകളാണ് BBG combo ULD 150 GB , BBG combo ULD 300 GB . 150 ജിബി പ്ലാനിൽ 5 ജിബി ഡാറ്റയും , 300 ജിബി പ്ലാനിൽ 10 ജിബിയും ഡാറ്റയുമാണ് പ്രതിദിനം ഉപയോഗിക്കാൻ സാധിക്കുക . 199 രൂപ , 299 രൂപ എന്നിങ്ങനെയാണ് രണ്ട് പ്ലാനിന്റെയും വില .

Leave A Reply

Your email address will not be published.