Technews, Reviews , much more

സർവീസ് ചെയ്യാൻ വിസമ്മതിച്ചു ; അപ്പിളിന് 45 കോടി പിഴ

0 17

ഐഫോണും , ഐപാഡും സർവീസ് ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ ടെക് ഭീമൻ കമ്പനിയായ അപ്പിളിന് 6.6 മില്യൺ ഡോളർ പിഴ ( ഏകദേശം 45.03 കോടി ഇന്ത്യൻ രൂപ ) . ആപ്പിളിന്റെ ഉപഭോക്താക്കൾ നൽകിയ പരാതിയെ തുടർന്നാണ് ഓസ്ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മിഷൻ ഇത്രെയും വലിയ തുക പിഴ വിധിച്ചത് .

കഴിഞ്ഞ രണ്ടു വർഷത്തിനിടെ 275 ൽപരം ഉപഭോക്താക്കളാണ് തങ്ങളുടെ ആപ്പിള് പ്രോഡക്റ്റായ ഐഫോണും , ഐപാഡും സർവീസ് ചെയ്യാനായി ആപ്പിളിന്റെ അംഗീകൃത സർവീസ് സെന്ററിനെ സമീപിച്ചത് . എന്നാൽ ഈ ഉപകാരങ്ങൾ മുമ്പ് വേറെ തേർഡ് പാർട്ടി സർവീസ് സെന്ററുകളിൽ വെച്ച് നന്നാക്കിയിട്ടുണ്ട് എന്ന കാരണത്താൽ സർവീസ് ചെയ്യാൻ വിസമ്മതിച്ചിരുന്നു . ഇൗ സംഭവത്തെ തുടർന്നാണ് ഓസ്ട്രേലിയൻ കമ്മിഷൻ കേസ് ഏറ്റെടുത്തത് . ആപ്പിളിന്റെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് തങ്ങളുടെ ഡിവൈസിൽ ഡിസെബിൾ ആയതിനാലാണ് ഇത്രെയും ഉപഭോക്താക്കൾ സർവീസ് സെന്ററിനെ സമീപിച്ചത് .

ഓസ്ട്രേലിയൻ നിയമപ്രകാരം വാങ്ങിയ സാധനത്തിന്റെ നിശ്ചിത സമയ പരിധിക്കുള്ളിൽ കെടാവുകയോ മറ്റോ ചെയ്യുകയാണെങ്കിൽ അവ നന്നാക്കി കൊടുക്കുകയോ അല്ലെങ്കിൽ പകരം മറ്റൊരെണം നൽകണം . ഇൗ അവകാശം ലംഘിച്ചു എന്നതായിരുന്നു ആപ്പിളിന്റെ പേരിലുള്ള കുറ്റം .

Leave A Reply

Your email address will not be published.