വ്യാജവാർത്തകൾ തടയാൻ ഫേസ്ബുക്ക് റോബോട്ടുകൾ വരുന്നു

വ്യാജവാർത്തകൾ തടയാൻ ഫേസ്ബുക്ക് റോബോട്ടുകൾ വരുന്നു

0 111

വ്യാജവാർത്തകൾ തടയാൻ റോബോട്ടുകളുടെ സഹായം തേടാനൊരുങ്ങി ഫേസ്ബുക്ക് . വ്യാജവാർത്തകൾ വർദ്ധിക്കുന്നത് കണക്കിലെടുത്താണ് ഈ പുതിയ നീക്കം . വ്യാജവാർത്തകൾ എന്നും ഫേസ്ബുക്കിന് ഒരു തലവേദനയായിരുന്നു. കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞടുപ്പില്‍ ഹിലരി ക്ലിന്റണ്‍ തോല്‍ക്കാന്‍ കാരണം ഫേസ്ബുക്കിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്തകളാണെന്ന് വരെ ആരോപണമുണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് വ്യാജവാർത്തകൾക്ക്‌ കടിഞ്ഞാണിടാൻ പുതിയ തന്ത്രവുമായി ഫേസ്ബുക്ക് മുന്നോട്ട് വന്നത് .

മെഷീൻ ലേണിംഗ് സങ്കേതിക വിദ്യയുടെ സഹാത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത് . കേംബ്രിഡ്ജ് അനലിറ്റിക വിവാദത്തെ തുടർന്ന് അമേരിക്കൻ ജനപ്രതിനധി സഭയിൽ ഹാജരായ ഫേസ്ബുക്ക് സിഇഒ സുക്കർബർഗിനോട് വ്യാജവാർത്തകളും പരസ്യങ്ങളും തടയാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് ചോദിച്ചപ്പോൾ ഇതിനായി ആർട്ടിഫിഷ്യൽ ഇനറലിജൻസിന്റെ സഹായം തേടുമെന്ന് സുക്കർബർഗ് അന്ന് വ്യക്തമാക്കിയിരുന്നു .

” ഫേസ്ബുക്കിലെ എല്ലാ ഉള്ളടക്കങ്ങളും പുനർപരിശോധിക്കുന്നതിന് വസ്തുത പരിശോധകരെ ചുമതലപ്പെടുത്തുന്നത് യുക്തിരഹിതമായ ആശയമെന്ന് ഞങ്ങൾക്കറിയാം . അത്കൊണ്ടാണ് ഞങ്ങൾ അതിനായി ടെക്നോളജി ഉപയോഗപ്പെടുത്തുന്നത് “. ഫെയ്സ്ബുക്കിന്റെ പ്രോഡക്റ്റ് മാനേജർ ടെസ്സ ലിയോൺസ് പറഞ്ഞു .

സ്ഥാപനങ്ങളും സംഘടനകളും മറ്റും പണം നൽകി നടത്തുന്ന വ്യാജപ്രചരണങ്ങൾ കണ്ടെത്താനും അവയെ ന്യുസ് ഫീഡിൽ നിന്ന് തരം താഴ്‌ത്താനുമായി മെഷീൻ ലേണിംഗ് സംവിധാനങ്ങൾ വികസിപ്പിച്ച് വരികയാണ് .

Leave A Reply

Your email address will not be published.