Technews, Reviews , much more

ഗ്രൂപ്പുകൾക്ക് സബ്സ്ക്രിപ്ഷൻ ചാർജ് ; പുതിയ പദ്ധതിയുമായി ഫേസ്ബുക്ക്

0 25

ഫേസ്ബുക്ക് ഗ്രൂപ്പുകൾക്ക് സബ്സ്ക്രിപ്ഷൻ ചാർജ് ഈടാക്കുന്ന പുതിയ പദ്ധതിയുമായി ഫേസ്ബുക്ക് . പരീക്ഷണാടിസ്ഥാനത്തിൽ ചില ഗ്രൂപ്പുകളിൽ മാത്രമേ ഈ ഫീച്ചർ ഉണ്ടാവുകയുള്ളൂ . ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾക്കായി വളരെയധികം സമയം അഡ്മിന്മാർ ചെലവഴിക്കുന്നുണ്ട് , അവർക്ക് വരുമാന മാർഗമായാണ് ഈ പുതിയ ഫീച്ചർ . ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യം ഫേസ്ബുക്ക് പുറത്ത് വിട്ടത് .

മാസം 250 രൂപ മുതൽ 2000 രൂപ വരെ ആയിരിക്കും സബ്സ്ക്രിപ്ഷൻ ചാർജ് .പരീക്ഷണാടിസ്ഥാനത്തിൽ കൂകിങ് , ഹോം ക്ലീനിംഗ് ഗ്രൂപ്പുകൾക്ക് ഈ ഫീച്ചർ നൽകാനാണ് ഫെയ്സ്ബുക്കിന്റെ തീരുമാനം . അംഗങ്ങളിൽ നിന്ന് ലഭിക്കുന്ന പണം പൂർണ്ണമായും അഡ്മിൻമാർക്കുള്ളതാണെന്നും ഇത് കൂടുതൽ കണ്ടന്റ് ക്രീയേറ്റ് ചെയ്യാനായി ഉപയോഗപെടുത്താമെന്നുമാണ് ഫേസ്ബുക്ക് പറയുന്നത് .

Leave A Reply

Your email address will not be published.