Technews, Reviews , much more

128 ജിബി റാമുമായി ലെനോവോയുടെ ലാപ്ടോപ്

0 16

വളരെ പെട്ടെന്നാണ് ടെക്നോളജി വളരുന്നത് . നമ്മുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ നൊടിയിടയിലാണ് കമ്പനികൾ വികസിപ്പിച്ചെടുക്കുന്നത് . അത്തരത്തിലുള്ളൊരു കാര്യമാണ് ലെനോവോ വിപണിയിൽ ഇറക്കാൻ പോവുന്നത് . 128 ജിബി റാമുള്ള ലാപ്ടോപ് . ലെനോവോ തിങ്ക്പാട് പി52 എന്നാണ് ഈ ഭീമൻ ലാപ്ടോപിന്റെ പേര് . 128 ജിബി റാമിന് പുറമെ 6 TB സ്റ്റോറേജ് ഈ ലാപ്ടോപിനുണ്ട് .

15.6 ഇഞ്ച് വലിപ്പമുള്ള 4k ഡിസ്പ്ലേയാണ് ലാപ്ടോപിനുള്ളത് . എട്ടാം ജനറേഷൻ ഇന്‍റെൽ ഹെക്സാക്കോർ പ്രോസസർ ആൺ ലാപ്ടോപിൽ ഉപയോഗിച്ചിട്ടുള്ളത് . Nvidia quadro P3200 യാണ് ഗ്രാഫിക്സ് കാർഡ് . 3 യുഎസ്ബി ടൈപ് എ പോർട്ട് , ഒരു ഹെഡ്ഫോൺ ജാക് , ഇതർനെറ്റ് , എന്നീ പോർട്ടുകളാണ് ലാപ്ടോപിനുള്ളത് . ഇതുവരെയും ലാപ്ടോപിന്റെ വില പ്രഖ്യാപിച്ചിട്ടില്ല . അടുത്ത മാസം ആഗോള വിപണിയിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ . ഗെയിം കളിക്കുന്നവർക്കും വീഡിയോ എഡിറ്റർസിനും ഏറ്റവും സഹായകമാവുന്ന ഫീച്ചറുകളാണ് പി52 ലാപ്ടോപിന്റെത് .

Leave A Reply

Your email address will not be published.