Technews, Reviews , much more

ദൈർഘ്യമേറിയ വീഡിയോ ഷയർ ചെയ്യാൻ പുതിയ ആപ്പുമായി ഇൻസ്റ്റാഗ്രാം

0 14

ദൈർഘ്യമേറിയ വീഡിയോ ഷയർ ചെയ്യാൻ പുതിയ ആപ്പുമായി ഇൻസ്റ്റാഗ്രാം

യൂട്യൂബിനോട് മത്സരിക്കാന് പുതിയ ആപ്പുമായി ഇൻസ്റ്റാഗ്രാം . ഐജിടിവി എന്ന് പേരിട്ടിരിക്കുന്ന ആപ്പിനെ വഴി ഒരു മണിക്കൂർ ദൈർഘ്യമേറിയ വീഡിയോ ഷയർ ചെയ്യാൻ സാധിക്കും . കഴിഞ്ഞ ദിവസമാണ് പ്ലേസ്റ്റോറിൽ പുറത്തിറക്കിയത് . വെർട്ടിക്കൾ വീഡിയോ മാത്രമാണ് ഇത് വഴി പങ്കിടാൻ സാധിക്കുകയുള്ളൂ . ഇൻസ്റ്റാഗ്രാം പ്രധാന ആപ്ലിക്കേഷനിലെത് പോലെ തന്നെ വീഡിയോകളെല്ലാം ഓട്ടോ പ്ലേ ആയിരിക്കും .

ഫോർ യു , ഫോളോവിങ് , പോപ്പുലർ , എന്നീ ടാബുകളാണ് ആപ്പിലുള്ളത് . മാസം 1 ബില്യൺ യുസേഴ്സ് പിന്നിട്ടിരിക്കുന്നു അവസരത്തിലാണ് ഇൻസ്റ്റാഗ്രാം പുതിയ ആപ്പ് പുറത്തിറക്കിയത് . വീഡിയോക്ക്‌ ലൈക് ചെയ്യാനും , മറ്റുള്ളവർക്ക് അയക്കാനും സൗകര്യമുണ്ട് . വീഡിയോ ക്രീയേറ്റഴ്സിന് ഐജിടിവി ചാനലുകൾ ഉണ്ടാക്കി വീഡിയോ പങ്കു വെക്കാനും സാധിക്കും . ഐഒഎസിലും , ആൻഡ്രോയ്ഡിലും ഈ ആപ്പ് ലഭ്യമാണ് . ഭാവിയിൽ മോണിടൈസ് ചെയ്യാനുള്ള അവസരവും ഇൻസ്റ്റാഗ്രാം നൽകും .

Leave A Reply

Your email address will not be published.