Technews, Reviews , much more

മെസഞ്ചറിൽ ഇനി ഓട്ടോ പ്ലേ വീഡിയോ പരസ്യങ്ങളും

0 13

പരസ്യ വരുമാനം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി ടെക് ഭീമൻ ഫേസ്ബുക്ക് . ഇനി മുതൽ സാധാരണ പരസ്യങ്ങൾക്ക് പുറമെ ഓട്ടോ പ്ലേ പരസ്യങ്ങളും മെസഞ്ചറിലുണ്ടാവും . പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പുതിയ മാറ്റം തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക്‌ മാത്രമാണ് കാണുക . ഭാവിയിൽ കൂടുതൽ പേരിലേക്ക് ഈ മാറ്റം എത്തിക്കാനാണ് ഫെയ്സ്ബുക്കിന്റെ തീരുമാനം . ആദ്യ ഘട്ടത്തിൽ ലഭിക്കുന്ന പ്രതികരണം പരിശോധിച്ച ശേഷമാകും ഫേസ്ബുക്ക് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക .

കഴിഞ്ഞ വർഷമാണ് മെസഞ്ചറിൽ പരസ്യങ്ങൾ കാണിക്കാൻ ഫേസ്ബുക്ക് തുടങ്ങിയത് . നിലവിൽ 1.3 ബില്യൺ യുസേഴ്സാണ് മെസഞ്ചറിനുള്ളത് . ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മൂന്നാമത്തെ മെസ്സേജിങ് ആപ്പാണ് മെസഞ്ചർ . ചാറ്റുകൾക്കിടയിൽ മാത്രമാണ് പരസ്യങ്ങൾ പ്രദർശിപ്പിക്കുക , മറ്റൊരാളുമായി ചാറ്റ് ചെയ്യുന്നതിനിടയിൽ ഈ പരസ്യങ്ങൾ വരില്ല .

Leave A Reply

Your email address will not be published.