Technews, Reviews , much more

വരുന്നു ഇന്ത്യയുടെ സ്വന്തം ജിപിഎസ് സിസ്റ്റം

0 12

ഇനി അധികനാൾ അമേരിക്കയുടെ ജിപിഎസ് സിസ്റ്റം ആശ്രയിക്കേണ്ടി വരില്ല . കാരണം ഇന്ത്യ സ്വന്തം ജിപിഎസ് സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുകയാണ് . ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ . NavIC എന്നാണ് ഈ സിസ്റ്റത്തിന് നൽകിയിരിക്കുന്ന പേര് . ഐഎസ്ആർഒ യും ഇന്ത്യൻ ഗവണ്മെന്റും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത് . ഇതിന്റെ അവസാന ഘട്ടത്തിലാണിപ്പോൾ . NavIC ജിപിഎസ് സംവിധാനം വഴി ഒരു വസ്തുവിന്റെ തൽസമയ പൊസിഷനിങ് അറിയാൻ ഏറെ എളുപ്പമാകും .

അമേരിക്കൻ ജിപിഎസ് സിസ്റ്റം 20-30 മീറ്റർ പൊസിഷൻ കൃത്യത നൽകുമ്പോൾ NavIC ജിപിഎസ് സംവിധാനം നൽകുന്നത് 5 മീറ്റർ പൊസിഷൻ കൃത്യതയാണ് . 1400 കോടി രൂപയാണ് ഈ പദ്ധതിയുടെ മൊത്തം ചിലവ് . ഇൗ ജിപിഎസ് ഇറങ്ങിയാലുടൻ ഇന്ത്യയിലെ എല്ലാ സ്മാർട്ട്ഫോണും കാർ നാവിഗേഷൻ സിസ്റ്റവും ഇതുമായി ബന്ധിപ്പിക്കും . അമേരിക്ക കൂടാതെ റഷ്യയ്ക്കും യൂറോപ്പ്യൻ യൂണിയനും മാത്രമാണ് സ്വന്തമായി ജിപിഎസ് സംവിധാനം ഉള്ളത് .

Leave A Reply

Your email address will not be published.