പരസ്യങ്ങളില്ലാതെ യൂട്യൂബ് വിഡിയോ കാണാൻ പുതിയ സേവനവുമായി യൂട്യൂബ്

പരസ്യങ്ങളില്ലാതെ യൂട്യൂബ് വിഡിയോ കാണാൻ പുതിയ സേവനവുമായി യൂട്യൂബ്

0 119

യൂട്യൂബിന്റെ പ്രീമിയം സേവനങ്ങൾ കാനഡ ഉൾപ്പടെ 12 രാജ്യങ്ങളിൽ ആരംഭിച്ചു . ഉപഭോക്താക്കളിൽ നിന്ന് നിശ്ചിത പണം ഈടാക്കി വീഡിയോകൾ കാണാനും , പാട്ടുകൾ കേൾക്കാനും അവസരം ഒരുക്കുന്ന സേവനമാണിത് . യൂട്യൂബ് പ്രീമിയം , യൂട്യൂബ് മ്യുസിക് പ്രീമിയം എന്നി രണ്ട് തരത്തിലാണ് പ്രീമിയം സേവനം ഇറക്കിയിട്ടുള്ളത് . പരസ്യങ്ങൾ ഉണ്ടാവില്ല എന്നതാണ് പ്രധാന സവിശേഷത .

യൂട്യൂബ് മ്യുസിക് കഴിഞ്ഞ മാസം തന്നെ അമേരിക്ക , ഓസ്ട്രേലിയ , മെക്സിക്കോ , സൗത്ത് കൊറിയ പോലുള്ള രാജ്യങ്ങളിൽ ഇറക്കിയിരുന്നു . യൂട്യൂബ് റെഡിന് പകരമായാണ് യൂട്യൂബ് പ്രീമിയം ഇറക്കുന്നത് . ഇന്ത്യയിൽ ഈ സേവനം ഉടൻ തന്നെ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ .

സാധാരണ യൂട്യൂബിൽ വീഡിയോകളിൽ തുടക്കത്തിലും ഇടയ്ക്കും ഉണ്ടാകാറുള്ള പരസ്യങ്ങൾ , ബാനർ പരസ്യങ്ങൾ , സെർച്ച് പരസ്യങ്ങൾ , വീഡിയോ ഓവർലെ പരസ്യങ്ങൾ എന്നിവയൊന്നും പ്രീമിയം ഉപഭോക്താക്കൾക്ക്‌ വരില്ല . യൂട്യൂബ് ലഭ്യമായിട്ടുള്ള എല്ലാ ഉപകരണങ്ങളിലും ഈ സേവനങ്ങൾ ലഭ്യമാണ് .

യൂട്യൂബ് പ്രീമിയം
ഇൗ സേവനം ആക്ടിവേറ്റ് ചെയ്യുന്നവർക്ക് യൂട്യൂബ് , യൂട്യൂബ് മ്യുസിക് പരസ്യമില്ലാതെ കാണാം . അതോടൊപ്പം യൂട്യൂബിന്റെ സ്വന്തം ടിവി സീരീസായ Cobra Kai, Impulse and F2 Finding Football സൗജന്യമായി കാണാം . individual , ഫാമിലി എന്നീ രണ്ട് പ്ലാനുകളാണ് യൂട്യൂബ് നിലവിൽ അവതരിപ്പിച്ചിട്ടുള്ളത് .

Plans
Individual Plan – 11.99 പൗണ്ട് ( ഏകദേശം 1080 ഇന്ത്യൻ രൂപ )
Family Plan – 17.99 പൗണ്ട് ( 1620 ഇന്ത്യൻ രൂപ
ആറ് പേർക്ക്‌ മാത്രമാണ് ഫാമിലി പ്ലാനിൽ കാണാൻ പറ്റുക

സവിശേതകൾ :-

1. പരസ്യങ്ങളില്ലാതെ വീഡിയോ കാണാം
2. ബാക്ക്ഗ്രൗണ്ടിൽ വീഡിയോ പ്ലേ ചെയ്യാം . സ്ക്രീൻ ഓഫ് ആയാലും പാട്ടുകൾ ആസ്വദിക്കാൻ കഴിയും
3. ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈനായി കാണാം

യുട്യൂബ് മ്യൂസിക്

നേരേത്തെയുണ്ടായിരുന്ന യൂട്യൂബ് മ്യുസിക്
പരിഷ്കരിച്ചാണ് നിലവിലുള്ള ആപ്പ് ഇറക്കിയത് . ഗൂഗിൾ പ്ലേ മ്യുസിക്കിന്റെ പകരക്കാരൻ കൂടിയാണ് യൂട്യൂബ് മ്യുസിക് , അത് കൊണ്ട്‌തന്നെ നിലവിലെ ഗൂഗിൾ പ്ലേ മ്യുസിക് സബ്സ്ക്രൈബ് ചെയ്തവർക്ക് ഈ സേവനം ഫ്രീയായി ലഭിക്കും .
ഇതിൽ പാട്ടുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട് .

Plans
Individual Plan – 9.99 പൗണ്ട് ( ഏകദേശം 900 ഇന്ത്യൻ രൂപ
Family Plan – 14.99 പൗണ്ട് ( 1350 ഇന്ത്യൻ രൂപ

സവിശേഷതകൾ

1. പാട്ടിന്റെ വരികൾ ഉപയോഗിച്ച് സെർച്ച് ചെയ്യാം
2. ബാക്ക്ഗ്രൗണ്ടിൽ സംഗീതം ആസ്വദിക്കാം

ഇൗ സേവനങ്ങൾ ലഭ്യമായിട്ടുള്ള രാജ്യങ്ങൾ :-
അമേരിക്ക , യുകെ , ഓസ്ട്രേലിയ , ന്യൂസീലൻഡ് , മെക്സിക്കോ , സൗത്ത് കൊറിയ , ഓസ്ട്രേലിയ , കാനഡ , ഫിൻലൻഡ് , ഫ്രാൻസ് , ജർമനി, അയർലൻഡ് , ഇറ്റലി , നോർവേ , റഷ്യ , സ്പെയിൻ , സ്വീഡൻ

Leave A Reply

Your email address will not be published.