ഡാറ്റാ ലാഭിക്കാൻ 4 പുതിയ ഫീച്ചറുളുമായി ഗൂഗിളിന്റെ ഡാറ്റാലി

ഡാറ്റാ ലാഭിക്കാൻ 4 പുതിയ ഫീച്ചറുളുമായി ഗൂഗിളിന്റെ ഡാറ്റാലി

0 71

ഇന്റർനെറ്റ് ഉപഭക്താക്കൾക്ക്‌ ഡാറ്റ നിയന്ത്രിക്കാൻ ഗൂഗിൾ പുറത്തിറക്കിയ ആപ്പാണ് ഡാറ്റാലി . പുതിയ 4 ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തി പുതിയ രൂപത്തിൽ എത്തിയിരിക്കുകയാണ് . അനാവശ്യ ഡാറ്റ ഉപഭോഗം ഇത് വഴി ഒഴിവാകാൻ സാധിക്കും . ആൻഡ്രോയ്ഡ് 5.0 ലോലിപ്പോപിന് മുകളിൽ പ്രവർത്തിക്കുന്ന എത് ഡിവൈസിനും പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം . ഇൗ ആപ്പ് വഴി ദിവസത്തിലോ , ആഴ്ചയിലോ മാസത്തിലോ എത്ര ഡാറ്റ ഉപയോഗിച്ചെന്ന് കാണാൻ സാധിക്കും .

ഗൂഗിൾ പുതുതായി ഉൾപ്പെടുത്തിയ 4 ഫീച്ചറുകൾ ഇവയാണ്

1. Daily Limit :-
ദിവസം എത്ര ഡാറ്റ ഉപയോഗിക്കണമെന്ന് മുൻകൂട്ടി സെറ്റ് ചെയ്യുന്ന ഫീച്ചറാണിത് . യൂസർ തീരുമാനിച്ച ലിമിറ്റ് എത്തി കഴിഞ്ഞാൽ ആപ്പിൽ നിന്ന് നോട്ടിഫികേഷൻ വരുന്നതാണ്

2. Guest Mode
ഇൻറർനെറ്റ് ഉപയോഗിക്കാൻ
നിങ്ങളുടെ ഫോൺ കൂട്ടുക്കാർക്കോ , വീട്ടുകാർക്കോ നൽകുന്ന സമയത്ത് ഡാറ്റ ലിമിറ്റ് സെറ്റ് ചെയ്യുന്ന സംവിധാനമാണിത് . അമിത ഇന്റർനെറ്റ് ഉപയോഗം ഇത് വഴി തടയാം .

3. unused App
തീരെ ഉപയോഗിക്കാത്ത ആപ്പുകൾ നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് വെച്ചിട്ടുണ്ടാവും . എന്നാൽ പ്രധാനമായും ഇത്തരത്തിലുള്ള ആപ്പുകളായിരിക്കും ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ച് നമ്മുടെ ഡാറ്റ തിന്നുക . ഗൂഗിളിന്റെ കണക്കുകൾ പ്രകാരം മാസങ്ങളായി ഉപയോഗിക്കാത്ത ഈ ആപ്പുകളാണ് 20 ശതമാനം ഡാറ്റയും തീർക്കുക .
ഇത്തരത്തിലുള്ള ആപ്പുകൾ നമുക്ക് കാണിച്ച് തരുന്ന ഫീച്ചറാണിത് . എത്ര ഡാറ്റ ഈ അപ്പുകൾ ഉപയോഗിച്ചതെന്നും കാണിച്ച് തരും .

4.Wi-Fi Map
ഏറ്റവും അടുത്ത് ലഭ്യമായിട്ടുള്ള വൈഫൈ കാണിച്ച് തരുന്ന ഓപ്ഷനാണിത് . ഗൂഗിൾ മാപ്പ് ഉപയോഗിച്ചാണിത് പ്രവർത്തിക്കുന്നത് .

Leave A Reply

Your email address will not be published.