അടഞ്ഞ കണ്ണ് തുറപ്പിക്കുന്ന സാങ്കേതിക വിദ്യയുമായി ഫേസ്ബുക്ക്

0 64

ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയായ ഫേസ്ബുക്ക് പുതിയ സാങ്കേതിക വിദ്യയുമായി എത്തുന്നു . അടഞ്ഞ കണ്ണ് തുറപ്പിക്കാനുള്ള സംവിധാനമാണ് ഫേസ്ബുക്ക് വികസിപ്പിച്ചെടുത്തത് . കണ്ണുകൾക്ക് നിറം നൽകാനും , മുഖത്തെ പാടുകൾ മാറ്റാനും മറ്റ് എഫക്ടുകൾ നൽകാനുള്ള സാങ്കേതിക വിദ്യ നേരെത്തെ തന്നെ വികസിപ്പിച്ചെടുത്തിരുന്നെങ്കിലും അടഞ്ഞ കണ്ണ് തുറപ്പിക്കാനുള്ള സംവിധാനം ഇതുവരെ ഡെവലപ്പ് ചെയ്തിരുന്നില്ല .

നിങ്ങളെടുക്കുന്ന ഫോട്ടോയിൽ എവിടെയെങ്കിലും കണ്ണ് അടഞ്ഞ രീതിയിൽ ആണുള്ളതെങ്കിൽ അത് തുറപ്പിക്കാൻ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് സാധിക്കും .ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണിത് പ്രവർത്തിക്കുന്നത് . ഫോട്ടോഷോപ്പിൽ സമാനമായ സൗകര്യം ഉണ്ടെങ്കിലും മികച്ച രീതിയിൽ ചെയ്യാൻ പറ്റില്ല . ഇൗ സാങ്കേതിക വിദ്യ വിജയം കണ്ടാൽ ഭാവിയിൽ ഇറങ്ങുന്ന ഫോണുകൾക്കും ഫോട്ടോ എഡിറ്റിംഗ് ആപ്പുകൾക്കും ഇത് ഏറെ ഗുണകരമാകും .

Leave A Reply

Your email address will not be published.